കെവിൻ കൊലപാതക കേസിലെ അന്വേഷണത്തിൽ കെവിന്റ കുടുംബത്തിന് അതൃപ്തി. അച്ഛൻ ജോസഫും നീനുവും ഡിജിപിയെ കണ്ട് അതൃപ്തി അറിയിച്ചു.
തിരുവനന്തപുരം: കെവിൻ കൊലപാതക കേസിലെ അന്വേഷണത്തിൽ കെവിന്റ കുടുംബത്തിന് അതൃപ്തി. അച്ഛൻ ജോസഫും നീനുവും ഡിജിപിയെ കണ്ട് അതൃപ്തി അറിയിച്ചു. കേസിൽ 20ന് മുൻപ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.
കെവിൻ മുങ്ങിമരിച്ചതാണെന്ന അന്വേഷണപുരോഗതി റിപ്പോർട്ടിനെതിരെയാണ് കുടുംബം പരാതിയുമായെത്തിയത്. മുങ്ങിമരണമെന്ന റിപ്പോർട്ട് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുമെന്ന് കെവിന്റ അച്ഛൻ ജോസഫും നിനുവും ഡിജിപിയെ കണ്ട് ബോധിപ്പിച്ചു. ആശങ്ക വേണ്ടെന്ന് കുടുംബത്തെ അറിയിച്ചതായി ഡിജിപി വിശദീകരിച്ചു
അന്വേഷണത്തിന്റ തുടക്കത്തിലുണ്ടായിരുന്ന ആവേശം പിന്നീടില്ലാതായെന്നാണ് കുടുംബത്തിന്റ ആക്ഷേപം. നീനുവിനെ വിവാഹം കഴിച്ചതിന് നീനുവിന്റ സഹോദരൻ ഷാനും സംഘവും ചേർന്ന കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് കേസ്.നീനുവിന്റ അച്ഛൻ ചാക്കോ ഗൂഡാലോചന കേസിൽ അറസ്റ്റിലാണ്.14 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് പൊലീസ് ഈ മാസം നൽകുന്നത്.
