ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടതാണ്. രാത്രിയോടെ റൂമിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകൻ പറഞ്ഞു.
തിരുവനന്തപുരം: കെ സുധാകരന്റെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരൻ ദുബായിലെ ആശൂപത്രിയിൽ ആണ്. എന്നാൽ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സഞ്ചോഗ് സുധാകരൻ. അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിൽ എന്നാണ് സംശയമെന്നും സഞ്ചോഗ് ആരോപിച്ചു. ഇന്നലെ ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടതാണ്. രാത്രിയോടെ റൂമിൽ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകൻ പറഞ്ഞു.
അതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. യാത്ര മുടക്കാനുള്ള നീക്കെമെന്നും ബിജെപി ഇടപെടൽ സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. അതീവ ഗുരുതര സാഹചര്യമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. എംപിയെ തടഞ്ഞുവെയ്ക്കുന്നത് ഗുരുതര സ്ഥിതിയാണ്. ഡോക്ടര്‍ക്കെതിരെ ഇൻകാസിന്‍റെ അഭിഭാഷകൻ ആരോപണമുന്നയിച്ചു. ബോസ് വിളിച്ചിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞുവെന്നും അഭിഭാഷകൻ പറഞ്ഞു. ആരാണ് ബോസ് എന്ന് ഡോക്ടറോട് ചോദിച്ചു. കോള്‍ അമിത്ഷായുടെ ഓഫീസിൽ നിന്നെന്ന് ഡോക്ടര്‍ പറഞ്ഞു.










