അധ്യാപിക അനുകൂലമായി മൊഴി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാൻ സാധിച്ചു എന്നും കുടുംബം പറയുന്നു.
പാലക്കാട്: കണ്ണാടി സ്കൂളിൽ 14 കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലുള്ള പ്രധാന അധ്യാപികയെ തിരിച്ചെടുത്ത നടപടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ എങ്കിലും സസ്പെൻഷൻ തുടരണം എന്നാണ് ആവശ്യം. അധ്യാപിക അനുകൂലമായി മൊഴി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാൻ സാധിച്ചു എന്നും കുടുംബം പറയുന്നു. ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡി ഇ ഓയുടെ നടപടി. ഡിഇഒക്കെതിരെയും മാനേജ്മെന്റ്നെതിരെയും നടപടിയെടുക്കണമെന്നും കുടുംബം നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.



