പാ​റ്റ്ന: കശ്മീരി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍റെ ബ​ന്ധു​ക്ക​ള്‍ ബീ​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ സഹായധനം നിരസിച്ചു. തി​ങ്ക​ളാ​ഴ്ച കൊ​ല്ല​പ്പെ​ട്ട മു​ജാ​ഹി​ദ് ഖാ​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് സഹായധനം വേണ്ടെന്ന് സര്‍ക്കാറിനെ അറിയിച്ചത്. അ‍ഞ്ച് ല​ക്ഷം രൂ​പയാണ് ജ​വാ​ന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇത് രാജ്യത്തിന് വേണ്ടി മൃത്യുവരിച്ച ജവാന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണെന്നാണ് സഹോദരന്‍ ചാന്ദ് ഖാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ മരിക്കുന്ന കരസേനാ സൈനികരുടെ ബന്ധുക്കള്‍ക്ക് 11 ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സി.ആര്‍.പി.എഫ് ജവാന്‍ ആയതിന്റെ പേരിലാണ് തുക 5 ലക്ഷമാക്കി കുറച്ചതെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് ഖാന്റെ സംസ്കാര ചടങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ പ്രതിനിധീകരിച്ച് മുതിര്‍ന്ന മന്ത്രിമാരോ ഉദ്ദ്യോഗസ്ഥരോ പങ്കെടുക്കാത്തതിലും നാട്ടുകാര്‍ക്ക് അതൃപ്തിയുണ്ട്. ശ്രീ​ന​ഗ​റി​ലെ ക​ര​ണ്‍ ന​ഗ​ര്‍ സി.​ആ​ര്‍​.പി​.എ​ഫ് ക്യാ​മ്പി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലാ​ണ് മുജാഹിദ് ഖാ​ന്‍ കൊ​ല്ല​പ്പെ​ട്ട​ത്.ചൊ​വ്വാ​ഴ്ച രാ​വി​ലെ പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.