ഷാഫിയെ മർദിച്ചത് വിഷ്ണു വത്സൻ എന്ന് കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചിരുന്നു  

കോഴിക്കോട്: പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദ്ദനം ഏറ്റ സംഭവത്തില്‍ കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബം രംഗത്ത്. ആരോപണങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ മാപ്പ് പറയണമെന്ന് പേരാമ്പ്ര സിപിഒ വിഷ്ണു വാത്സന്‍റെ അമ്മ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ളവരുടെ വീട്ടു പടിക്കൽ സമരം നടത്തും.സോഷ്യൽ മീഡിയയിൽ അപകീർത്തി പെടുത്തിയതിന് പോലീസിൽ പരാതി നൽകി.ഷാഫിയെ മർദിച്ചത് വിഷ്ണു വത്സൻ എന്ന് കോൺഗ്രസ്‌ ആരോപണം ഉന്നയിച്ചിരുന്നു.വിഷ്ണുവിന് എതിരെ സോഷ്യൽ മീഡിയയിലും പ്രചാരണം നടന്നു..േരാമ്പ്ര പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥനാണ് ജിഷ്ണു വാത്സൻ