വെങ്ങാനൂര്‍ സതീഷ്, വൈസ്സ് പ്രസിഡന്റ്, വെങ്ങാനൂര്‍ പഞ്ചായത്ത് രണ്ടാഴ്ച മുമ്പാണ് ബിജുകുമാര്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും മടങ്ങിയത്. എന്നും ഉച്ചക്ക് ഒരുമണിക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമായിരുന്ന ബിജു വെള്ളിയാഴ്ചും പതിവ് തെറ്റിച്ചില്ല. ഒരു മണിക്കൂറിനുശേഷം ബിജു വെടിയേറ്റു മരിച്ചുവെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്. ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിജുവിന്റെ സുഹൃത്തുക്കളില്‍ നിന്നാണ് സ്വയം വെടിച്ച് മരിച്ചുവെന്ന വിവരം ലഭിക്കുന്നത്. ഔദ്യോഗികമായി ഇങ്ങനെ ഒരു വിവരം ആരും അറിയിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുടുംബ പ്രശ്നമോ സാമ്പത്തിക പ്രശ്നമോയെന്നും ബിജുവിനെ അലട്ടിയിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.
20 വഷമായി ബിജുകുമാര്‍ സി.ആര്‍.പി.എഫിലാണ്. സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരിക്കുന്ന ബിജു കുമാര്‍ മെയ് മാസത്തില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടാകുന്നത്. മുഖ്യമന്ത്രിക്കും ഉന്നത സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കുമാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
