ഗാനമേള വേദികളിലെ സൂപ്പര്‍സ്റ്റാര്‍ ജോയ് പീറ്റര്‍ വിടവാങ്ങി
തലശ്ശേരി: തൊണ്ണൂറുകളില് ഗാനമേള വേദികള് കീഴടക്കിയ ജോയ് പീറ്റര് ട്രെയിന് തട്ടി മരിച്ചു. തലശേരി മാക്കൂട്ടം റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മൃതദേഹം മാഹി ജനറല് ആസ്പത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. റാണി ജോയ് പീറ്ററാണ് ഭാര്യ.
സാരംഗ് ഓര്ക്കസ്ട്ര, ന്യൂമാഹിയിലൂടെയാണ് ഗാനമേള വേദിയിലേക്ക് ജോയ് പീറ്ററിന്റെ ചുവടുവയ്പ്പ്. തൊണ്ണൂറുകളില് അടിപൊളി ഗാനങ്ങള് കൊണ്ട് സദസിനെ നൃത്തം ചവിട്ടിച്ച കലാകരനായിരുന്നു അദ്ദേഹം. ഗാനമേള വേദികളിലൂടെ ദക്ഷിണേന്ത്യയൊട്ടാകെ അറിയപ്പെട്ടിരുന്ന ഇദ്ദേഹത്തിന് ഏറെ ആരാധകരുണ്ടായിരുന്നു.
തമിഴ്നാട്ടിലടക്കം നിരവധി ഗാനമേളകള് നടത്തിയ അദ്ദേഹത്തെ ആളുകള് പ്രത്യേകം ആവശ്യപ്പെട്ടിരുന്ന കാലമായിരുന്നു അത്. അടുത്ത കാലത്തും ഗാനമേള വേദികളില് നിരവധി പിന്നണി ഗായകര്ക്കൊപ്പം അദ്ദേഹം ഗാനങ്ങള് ആലപിച്ചിട്ടുണ്ട്. മകന് ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്.
തൊണ്ണൂറുകളില് ഗാനമേള വേദികളെ ഇളക്കിമറിച്ച ജോയ് പീറ്ററിന്റെ ചില ഗാനങ്ങള്

