ഭോപ്പാലില്‍ ചായക്കച്ചവടം നടത്തുന്ന ഫറീദ് ഖുറേഷിയുടെ മകനാണ് ഫര്‍ഹാന്‍

മുംബൈ: ഭോപ്പാലില്‍ നിന്നുളള ഫര്‍ഹാന്‍ ഖുറേഷി മിസ്റ്റര്‍ നാഷണല്‍ യൂണിവേഴ്സിനുളള പുരസ്കാരം ഏറ്റുവാങ്ങി. ഭോപ്പാലില്‍ ചായക്കച്ചവടം നടത്തുന്ന ഫറീദ് ഖുറേഷിയുടെ മകനാണ് ഫര്‍ഹാന്‍.

തനിക്ക് വേണ്ടികഷ്ടപ്പെടുകയും ഒപ്പം നില്‍ക്കുകയും ചെയ്ത എല്ലാവര്‍ക്കുമുളള നന്ദി ഫര്‍ഹാന്‍ അറിയിച്ചു. 2018 മിസ്റ്റര്‍ നാഷണല്‍ യൂണിവേഴ്സ് മത്സരങ്ങള്‍ നടന്നത് ഗോവയിലാണ്.