പൊലീസിന്‍റെ ഭീഷണി; കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി

First Published 23, Mar 2018, 10:50 PM IST
farmer commits suicide in thiruvannathapuram
Highlights
  • കര്‍ഷകന്‍ കൃഷിഭൂമിയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: പൊലീസിന്‍റെ ഭീഷണിയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തതായി പരാതി. മലയിൻകീഴ് കരിപ്പൂർ സ്വദേശി അപ്പുവിനെയാണ് കൃഷിഭൂമിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യ ചെയ്ത അപ്പു അഞ്ചുവർഷമായി ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. കഴിഞ്ഞു പാട്ട ഭൂമി ഒഴിഞ്ഞു നൽകാൻ ഭൂ ഉടമ ആവശ്യപ്പെട്ടു. 

എന്നാൽ വിളവെടപ്പ് ആരംഭിക്കാത്തിനാൽ ഒരു വർഷം കൂടി സമയം നീട്ടിചോദിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഭൂഉടമയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് അപ്പുവിനെ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വിളിച്ച് മ‍ര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

പൊലീസിനെതിരെ പരാമർശമുള്ള ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പരാതി ലഭിച്ചപ്പോള്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കാര്യങ്ങള്‍ തിരിക്കയതല്ലാതെ മര്‍ദ്ദിച്ചുവെന്ന ആരോപണ കളവാണെന്ന് മലയിൻകീള് പൊലീസ് പറയുന്നു.

loader