തിരുവനന്തപുരം: ചെമ്പനോടയില്‍ വില്ലേജ് ഓഫീസിനടുത്ത് ജീവനൊടുക്കിയ കർഷകൻ ജോയിയുടെ കടബാധ്യത സർക്കാർ തീർക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് തുക അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

അധികൃതർ ഭൂനികുതി സ്വീകരിക്കാത്തതിനെ തുടർന്നാണ് ജോയി വില്ലേജ് ഓഫീസിന്‍റെ വരാന്തയിൽ ജീവനൊടുക്കിയത്. ജോയി ജീവനൊടുക്കിയതിനു കാരണക്കാരനായ വില്ലേജ് അസിസ്റ്റന്‍റ് സിലീഷ് തോമസ് പിന്നീട് പോലീസിൽ കീഴടങ്ങിയിരുന്നു.