ദില്ലി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നടപടി മണ്ടത്തരമെന്ന് തെളിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങും മുന്‍പ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ ധര്‍ണ്ണയ്ക്ക് സമീപത്ത് നിന്ന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍.

പേടിഎം എന്നാൽ PAY TO MODI എന്നാണെന്നും രാഹുൽ ആരോപിച്ചു. ഇതിന്‍റെ തെളിവുകള്‍ താന്‍ പാര്‍ലമെന്‍റില്‍ ഹാജറാക്കുമെന്ന് രാഹുല്‍ പറഞ്ഞു. കള്ളപ്പണം പിടിച്ചെടുക്കും എന്ന സർക്കാർ വാദം പൊളിഞ്ഞു. പ്രധാനമന്ത്രിയെ പാർലമെന്‍റിൽ പിടിച്ചിരുത്തി ജനരോഷം അറിയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.