അതേസമയം എടിഎമ്മില്‍ നിന്നും ദിവസവും പിന്‍വലിക്കാനുള്ള തുക ഉടന്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. കറണ്ട് അക്കൗണ്ടിന് പുറമേ ഓവര്‍ഡ്രാഫറ്റ്, ക്യാഷ് ക്രഡിറ്റ് അക്കൗണ്ടുകളില്‍ നിന്നും ആഴ്ചയില്‍ 50,000 രൂപ പിന്‍വലിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആകെയുള്ള രണ്ടര ലക്ഷം എടിഎമ്മുകളില്‍ മുക്കാല്‍ഭാഗവും ഇനിയും പുനഃക്രമീകരിക്കേണ്ടതുണ്ട്. 

അതിനാലാണ് എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള തുക കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചത്. ഇപ്പോള്‍ പുനക്രമീകരിച്ച എടിഎമ്മുകളില്‍ നിന്നും 2500 രൂപയും അല്ലാത്തവയില്‍ നിന്നും 2000 രൂപയുമാണ് പിന്‍വലിക്കാവുന്നത്. 50, 100 രൂപ നോട്ടുകള്‍ പുനക്രമീകരിക്കാത്ത എടിഎമ്മുകള്‍ വഴി കുടുതല്‍ ലഭ്യമാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.