ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കർഷകർ ഇവയെ പൂട്ടിയത്. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ പശുക്കളെ സർക്കാർ സ്ഥാപനങ്ങളിലെത്തിച്ചത്.
അലിഗഢ്: ഗ്രാമങ്ങളിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പശുക്കളെ സർക്കാർ സ്കൂളുകളിലും ഹെൽത്ത് സെന്ററുകളിലും പൂട്ടിയിട്ട് അലിഗഢിലെ കർഷകർ. ഇവ കാർഷിക വിളകൾ നശിപ്പിക്കുന്നുവെന്ന് കാണിച്ചാണ് കർഷകർ ഇവയെ പൂട്ടിയത്. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് കർഷകർ പശുക്കളെ സർക്കാർ സ്ഥാപനങ്ങളിലെത്തിച്ചത്.
ഇത്തരത്തിൽ തെരുവുകളിൽ അലഞ്ഞു നടക്കുന്ന പശുക്കളെ സർക്കാർ സംരക്ഷണ കേന്ദ്രം ആരംഭിച്ച് സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പശുക്കളെ സ്കൂളുകളിൽ എത്തിച്ചതിനെ തുടർന്ന് കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അലിഗഡ്ഡിലെ ദമോത്തിയ ഗ്രാമത്തിലെ സ്കൂളിൽ മൊത്തം 500 പശുക്കളെയാണ് ഗ്രാമീണർ എത്തിച്ചത്. ഇവിടെ സ്കൂൾ രണ്ട് ദിവസത്തേയ്ക്ക് അവധിയാണ്. കഴിഞ്ഞ ദിവസം പശുക്കൾ 80 ഏക്കറോളം വരുന്ന ഗോതമ്പ് പാടം തിന്ന് നശിപ്പിച്ചതായി കർഷകർ വെളിപ്പെടുത്തിയിരുന്നു.
