മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്,ഹരിയാന, കർണാടക തുടങ്ങി ഏട്ടുസംസ്ഥാനങ്ങളിലാണ് ഇന്നലെ മുതൽ സമരം തുടങ്ങിയത്
മുംബൈ: ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കി ഉത്തരേന്ത്യൻസംസ്ഥാനങ്ങളിലെ കർഷക സമരം ശക്തമാകുന്നു. എട്ട് സംസ്ഥാനങ്ങളിൽ ആഹ്വാനം ചെയ്ത 10 ദിവസത്തെ ഗ്രാമബന്ദ് പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. അതെ സമയം സമരവുമായി സഹകരിക്കില്ലെന്നും മഹാരാഷ്ട്രയിൽ മറ്റു 12 സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അഖിലേന്ത്യാ കിസാൻ സഭ അറിയിച്ചു.
മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്,ഹരിയാന, കർണാടക തുടങ്ങി ഏട്ടുസംസ്ഥാനങ്ങളിലാണ് ഇന്നലെ മുതൽ സമരം തുടങ്ങിയത്.. നഗരങ്ങളിലേക്ക് പച്ചക്കറി, പാൽ ഉൾപ്പെടയുള്ള ഭക്ഷ്യസാധനങ്ങൾ എത്തിക്കുന്നത് കർഷകർ നിർത്തി. പച്ചക്കറിയുമായെത്തിയ വാഹനങ്ങൾ പലയിടത്തും തടഞ്ഞു.
ലുധിയാന,നാസിക്ക്, ഭോപ്പാൽ എന്നിവടങ്ങളിൽ സമരം സംഘർഷത്തിലേക്കെത്തി.അതെ സമയം രാഷ്ട്രീയ കിസാൻ സംഘ് നടത്തുന്ന സമരവുമായി സഹകരിക്കില്ലെന്നും മഹാരാഷ്ട്രയിലെ പന്ത്രണ്ട് കർഷക സംഘടനകളുമായി ചേർന്ന് ജൂൺ 5 മുതൽ പ്രക്ഷോഭം സംഘടിപ്പിക്കാനും ജൂൺ 10ന് സംസ്ഥാനത്തെ ഹൈവേകൾ ഉപരോധിക്കാനും അഖിലേന്ത്യാ കിസാൻ സഭ തീരുമാനിച്ചു.
പൊലീസ് വെടിവയ്പ്പിൽ കർഷകർ കൊല്ലപ്പെട്ട മൻസോറിൽ ബുധനാഴ്ച രാഹുൽ ഗാന്ധിയുടേ നേതൃത്വത്തിൽ റാലി നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിട്ടിട്ടുണ്ട്. കർഷകസമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി ആരോപിച്ചു . സമരം കോൺഗ്രസിന്റെ തന്ത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജനാഥ് സിംഗ് പ്രതികരിച്ചു. മധ്യപ്രദേശിൽ നടക്കുന്നത് അനാവിശ്യസമരമാണെന്നും കർഷകരുടെപ്രശ്നങ്ങൾ പരിഹരിച്ചെന്നുമാണ് മധ്യപ്രദ്ശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ വാദം.
