കൊച്ചി: എറണാകുളം പിറവത്ത് അച്ഛനും മക്കളും മരിച്ച നിലയില്‍.പിറവത്തിന് സമീപം പാലച്ചുവടില്‍ വെള്ളാങ്കല്‍ വീട്ടില്‍ റെജി(40)മക്കളായ അഭിനവ്(15)ആരുഷി(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. അബോധാവസ്ഥയിലായിരുന്ന റെജിയുടെ ഭാര്യ സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മക്കളെ കൊലപ്പെടുത്തിയ ശേഷം റജി ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പാസ്റ്ററാണ് മരിച്ച റജി. ഇന്നലെ വൈകിട്ട് ഭാര്യയും ഭര്‍ത്താവുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. തുടര്‍ന്ന് റജി സിന്ധുവിനെ മര്‍ദ്ദിക്കുകയും സിന്ധു അബോധാവസ്ഥയിലാകുകയും ചെയ്തു. ഇവര്‍ മരിച്ചെന്ന് കരുതിയാണ് റജി മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.