ഫ്ലോറിഡ: കുട്ടികളെ കാറിനകത്ത് ഇരുത്തി ഡാന്‍സ് ക്ലബില്‍ പോയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിമൂന്നുകാരനായ വില്ല്യം ജി. ജോര്‍ഡനാണ് മൂന്നുമാസം പ്രായവും മൂന്നുവയസ്സുമുള്ള രണ്ട് കുട്ടികളെ കാറില്‍ ഇരുത്തി ഡാന്‍സ് ക്ലബില്‍ പോയത്. ഡാന്‍സ് ക്ലബിനു മുമ്പില്‍ കാറ് പാര്‍ക്ക് ചെയ്താണ് ഇയാള്‍ ക്ലബിലേക്ക് പോയത്. കാറില്‍ നിന്ന് കുട്ടികളുടെ കരച്ചില്‍ കേട്ട സ്ത്രീയാണ് വിവരം ഡാന്‍സ് ക്ലബ് ജനറല്‍ മാനേജരെ അറിയിച്ചത്. കാറില്‍ സീറ്റ് ബെല്‍റ്റിടാത്ത നിലയില്‍ തുടര്‍ന്ന് കുട്ടികളെ കണ്ടെത്തി. 

തല താഴെയും കാല്‍ മുകളിലുമായിട്ടായിരുന്നു മൂന്നുമാസം പ്രായമുള്ള കുട്ടി കിടന്നിരുന്നത്.തുടര്‍ന്ന് ഡാന്‍സ് ക്ലബിലെ പരിപാടികള്‍ നിര്‍ത്തിവച്ച് വില്ല്യമിനെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അരമണിക്കൂര്‍ മാത്രമാണ് ക്ലബില്‍ ചിലവഴിച്ചതെന്ന് വില്ല്യം പൊലീസിനോട് പറഞ്ഞെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ ജീവന്‍ അപായപ്പെടുത്തല്‍, അശ്രദ്ധ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനായിരം ഡോളര്‍ ജ്യാമ തുകയില്‍ ഇയാളെ ജയിലില്‍ നിന്നും വിട്ടയച്ചു.