പിതാവിന്‍റെ കയ്യാല്‍ മകന് ദാരുണാന്ത്യം കല്ല് തലയില്‍ കൊണ്ട രണ്ടുവയസുകാരന്‍ മരിച്ചു
ലുധിയാന:പിതാവ് എറിഞ്ഞ കല്ലുകൊണ്ട് രണ്ടുവയസുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. രണ്ടുവയസുകാരനായ മകനും മകളും റെയില്വേ ട്രാക്കിനടുത്ത് കളിക്കുകയായിരുന്നു. ഇതില് പ്രകോപിതനായ പിതാവ് ചോട്ടി ലാല് (42) കല്ലെടുത്തെറിഞ്ഞു.
മകള് ഓടി രക്ഷപ്പെടുകയും രണ്ടുവയസുകാരന്റെ തലയില് കല്ലിടിക്കുകയുമായിരുന്നെന്ന് പിറ്റിഐ റിപ്പോര്ട്ട് ചെയ്യുന്നു.മകന് മരിച്ചതിനെ തുടര്ന്ന് ട്രെയിനിന് മുമ്പില് ചാടി ആത്മഹത്യ ചെയ്യാന് ശ്രമിച്ച ചോട്ടി ലാലിനെ ആള്ക്കാര് പിടിച്ചുമാറ്റി. തുടര്ന്ന് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര് ചെയ്തതായും പിറ്റിഐ റിപ്പോര്ട്ട് ചെയ്യുന്നു.
