ലഖ്നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനെ  പ്രണയിച്ചതിന്‍റെ പേരില്‍ അച്ഛന്‍  മകളെ കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഭീരമേഖലയിലെ ദൗലക്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

ദത്താറാം എന്നായളാണ് മകള്‍ പൂജയെ(21)യെ കൊലപ്പെടുത്തിയത്. മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായുള്ള മകളുടെ പ്രണയ ബന്ധം ഇയാള്‍ എതിര്‍ത്തിരുന്നെങ്കിലും നിയമപരമായി വിവാഹിതരാകാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിലൂള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കൊലപാതകത്തിനുശേഷം ദത്താറാം പൊലീസ് സ്റ്റോഷനിലെത്തി കീഴടങ്ങി. പെണ്‍ക്കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഖേരി പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം രാജസ്ഥാനിലും ദുരഭിമാനക്കൊല നടന്നിരുന്നു. മുസ്ലീം യുവതിയെ പ്രണയിച്ചതിന്‍റെ പേരില്‍ ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊല്ലുകയായിരുന്നു.