കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിന്‍റെ പിതാവ് ഇടപ്പള്ളി പുന്നക്കാപറമ്പില്‍ സിഎം അബു  അന്തരിച്ചു. 70 വയസായിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി ജുമാ മസ്ജിദില്‍ നടക്കും.

ജമീല ഭാര്യയാണ്.  ആബിദ് അബു, രഹന ഷിറാസ്, സമീന മനാഫ് (ഖത്തര്‍) എന്നിവരാണ് മറ്റ് മക്കള്‍. റിമ കല്ലിങ്കല്‍, സൈഫുന്നീസ ആബിദ്, മുഹമ്മദ് ഷിറാസ്, അബ്ദുള്‍ മനാഫ് എന്നവര്‍ മരുമക്കളാണ്.