പരാതി ഒതുക്കിത്തീര്‍ക്കുന്ന തരത്തിലുള്ള നടപടിയായിരുന്നില്ല വേണ്ടിയിരുന്നത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് സിറോ മലബാര്‍ സഭാ നേതൃത്വത്തെ കുറ്റപെടുത്തി സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട്. കന്യാസ്‌ത്രീയുടെ പരാതിയില്‍ അന്വേഷണം നടത്താതിരുന്നത് തെറ്റാണെന്നും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ സഭയുടെ ഉള്ളില്‍ തന്നെ പരിശോധിച്ചു പരിഹരികേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാതി ഒതുക്കിത്തീര്‍ക്കുന്ന തരത്തിലുള്ള നടപടിയായിരുന്നില്ല വേണ്ടിയിരുന്നത്. ഇരുവരും ഉന്നയിച്ച ആരോപണങ്ങളുടെ യാഥാര്‍ഥ്യം കണ്ടു പിടിക്കണമായിരുന്നു. ഇത് ചെയ്യാഞ്ഞത് തെറ്റാണ്. എന്തുകൊണ്ടാണ് സംഭവം അന്വേഷിക്കാതെ പോയതെന്ന് തനിക്കറിയില്ല. പരാതിയില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് എന്തു നടപടിയെടുത്തുവെന്ന് കൃത്യമായി അറിയാത്തതിനാല്‍ അദ്ദേഹത്തെ കുറ്റം പറയാനില്ല. ഏത് സഭക്കെതിരെയായാലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.