വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇയാള്‍ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷം രണ്ടാം ഭാര്യയോടും ആദ്യബന്ധത്തിലുണ്ടായ മകളോടുമൊപ്പമായിരുന്നു താമസം. മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു

പാല്‍ഘര്‍: സ്വന്തം മകളെ വീടിനകത്ത് വച്ച് അച്ഛന്‍ പീഡിപ്പിച്ചത് മൂന്നുവര്‍ഷക്കാലം. ഒടുവില്‍ രണ്ടാനമ്മയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പാസ്ഥല്‍ സ്വദേശിയായ മുപ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇയാള്‍ തന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷം രണ്ടാം ഭാര്യയോടും ആദ്യബന്ധത്തിലുണ്ടായ മകളോടുമൊപ്പമായിരുന്നു താമസം. മകള്‍ക്ക് 12 വയസ്സുള്ളപ്പോള്‍ മുതല്‍ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മൂന്നുവര്‍ഷമായി തുടരുന്ന പീഡനം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് മകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒടുവില്‍ സഹികെട്ട പെണ്‍കുട്ടി വിഷയം രണ്ടാനമ്മയോട് തുറന്നുപറയുകയായിരുന്നു. ഇവരാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ താരാപൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.