വിവാഹ മോചിതനായ യുവാവ് മകനെ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു

ബെംഗളൂരു: സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി മകനെ കൊണ്ടുപോകാന്‍ ശ്രമിച്ച പിതാവിന് മര്‍ദ്ദനം. മൈസൂരിലെ മാണ്ഡ്യയിലെ കൃഷ്ണരാജ്പേട്ടയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വിവാഹ മോചിതനാണ് ഹിന്ദുപുര്‍ സ്വദേശിയായ മഹേഷ്. മുന്‍ ഭാര്യയോടൊപ്പം താമസിക്കുന്ന മകനെ കൊണ്ടുപോകാനാണ് ഇയാള്‍ സ്കൂള്‍ ബസ് തടഞ്ഞത്. 

എന്നാല്‍ മകന്‍ അച്ഛന്‍റെ കൂടെ പോകാന്‍ തയ്യാറായില്ല. ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള മഹേഷിന്‍റെ കാര്‍ ആള്‍ക്കാരില്‍ സംശയമുണ്ടാക്കി. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ ഒടുവില്‍ പൊലീസെത്തേണ്ടി വന്നു. വ്യാജസന്ദേശം പ്രചരിക്കുന്നതോടെ ആള്‍ക്കൂട്ട ആക്രമണം വ്യാപകമാകുകയാണ്.