അഗർത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന് ഫേസ്ബുക്കിലൂടെ വധഭീഷണി. റിയാ റോയ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഭീഷണി എത്തിയത്. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. വ്യാജ അക്കൗണ്ട് ആകാം ഇതെന്ന് പോലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
