തിരുവനന്തപുരം: മുക്കം കെ എം സി ടി മെഡിക്കല്‍ കോളെജ് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പതിനൊന്ന് ലക്ഷം രൂപ ഫീസ് സംഘടിപ്പിച്ചതെന്ന് എം ഇ എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍. കൂടെ കേസിന് പോയ കോളേജുകള്‍ക്ക് അത്രയും ഫീസില്ലെന്ന് ഇന്നലെവരെ ആരും അറിയാതിരുന്നത് മറ്റൊരു കള്ളക്കളിയാണെന്നും ഫസല്‍ ഗഫൂര്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.