കൊച്ചി: ഫസൽ വധക്കേസില്‍ സി ബി ഐ ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചത്.

കൊലപാതകത്തിലെ ആർ എസ്എസ് പങ്കിനെക്കുറിച്ചും കൊലപാതകം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളെപ്പറ്റിയും അന്വേഷിക്കണം എന്നാണ് ഫസലിന്റെ സഹോദരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

പ്രതികളായി സിബിഐ കണ്ടെത്തിയ സിപിഎമ്മുകാരല്ല യഥാർത്ഥ പ്രതികളെന്നും കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നും അടുത്തയിടെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

മറ്റൊരു കേസിൽ അറസ്റ്റിലായ ആർഎസ്എസ് പ്രവർത്തകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ചൂണ്ടിക്കാണിച്ചാണ് ഫസലിന്റെ സഹോദരൻ എറണാകുളം സിബിഐ കോടതിയെ സമീപിച്ചത്.