വെല്ലുവിളിയുമായി മെഡിക്കല്‍ മാനേജ്മെന്‍റുകള്‍

തിരുവനന്തപുരം: സർക്കാർ ഇളവ് കാണിക്കുന്പോൾ വെല്ലുവിളിച്ച് മാനേജ്മെന്റുകൾ. ഫീസ് ഇരട്ടിയാക്കണമെന്ന ആവശ്യവുമായി കണ്ണൂരും കരുണയുമടക്കമുള്ള മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. കണ്ണൂരും കരുണയുമടക്കം 21 മാനേജ്മെന്റുകളാണ് കോടതിയിലെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

ഫീസ് 11 ലക്ഷം വേണമെന്നാണ് പുതിയ ആവശ്യം. രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ചത് അ‍ഞ്ചര ലക്ഷമാണ്. സർക്കാർ ഇളവ് നൽകുന്പോഴാണ് മാനേജ്മെന്റുകളുടെ പകൽകൊള്ള. നാലായിരത്തിലധികം വിദ്യാർത്ഥികളുടെ പഠനമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.