കലാവര്‍ഷത്തിനൊപ്പം പകര്‍ച്ച വ്യാധികളും തിരുവനന്തപുരം ജില്ലയില്‍ പകർച്ചവ്യാധികൾ എലിപ്പനിയും ഡെങ്കിപ്പനിയും വ്യാപകമാകുന്നു പ്രതിരോധ പ്രവർത്തനങ്ങള്‍ തുടങ്ങിയെന്ന് അധികൃതര്‍

തിരുവനന്തപുരം: കാലവർഷം കനത്തതോടെ തിരുവനന്തപുരം ജില്ല പകർച്ച വ്യാധികളുടെ പിടിയിലായി . എലിപ്പനിയും ഡെങ്കിപ്പനിയും വയറിളക്കരോഗങ്ങളും പടരുകയാണ് . മാലിന്യം നീക്കാനും കൊതുകു നശീകരണത്തിനും തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫിസ‍ർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂണ്‍ ഒന്നു മുതൽ കഴിഞ്ഞ ദിവസം വരെ തിരുവനന്തപുരം ജില്ലയില്‍ മാത്രം 6683 പേരാണ് പനിക്കിടക്കിലായത് . കൊതുകു ജന്യ രോഗങ്ങൾക്കൊപ്പം എലിപ്പനിയും വയറിളക്ക രോഗങ്ങളും പിടിമുറുക്കി കഴിഞ്ഞു . മഴക്കാല ശുചീകരണമടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങൾ വേണ്ടപോലെ ഉണ്ടാകാത്തത് തിരിച്ചടിയായി . കടലാക്രമണത്തിൽ ഉള്ളതെല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിലെത്തിയവർക്കും പറയാനുള്ളത് വ്യാധികളൊഴിയാത്ത ദിനങ്ങളെക്കുറിച്ച്

ജൂണ്‍ മാസം പത്ത് ദിവസം പിന്നിടുമ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചത് 8 പേര്‍ക്ക് . രോഗലക്ഷണങ്ങളോടെ ചികില്‍സയിലുള്ളത് 27പേർ . എലിപ്പനി പിടിപെട്ടത് 7 പേര്‍ക്കാണ്. 8 പേര്‍ രോഗലക്ഷണങ്ങളോടെ ചികല്‍സയിലാണ് . വിളപ്പില്‍ , വിളവൂർക്കൽ , പള്ളിച്ചൽ എന്നിവിടങ്ങളിലാണ് എലിപ്പനി ബാധ കൂടുതല്‍. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ചേർന്നു പ്രതിരോധ പ്രവർത്തനങ്ങൾ ഊ‍ജിതമാക്കാനും മരുന്നുകളടക്കം വാങ്ങി സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ‍‍‍ർ അറിയിച്ചു . പനി ബാധിച്ചാൽ സ്വയം ചികില്‍സ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട് .