റഷ്യക്കെlതിരായ ഉദ്ഘാടന മത്സരത്തില്‍ സലാവി കളിക്കുമോഎന്നാണ് സൗദി ആരാധകർ ഉറ്റുനോക്കുന്നത്

മോസ്കോ: ലോകകപ്പിന്‍റെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണത്തെയും ഉദ്ഘാടന മത്സരം. ആതിഥേയരായ റഷ്യ, ഏഷ്യൻ പ്രതിനിധികളായ സൗദി അറേബ്യയെ നേരിടുന്നതോടെ ലോകകപ്പിന് തുടക്കമാവും. ഫിഫ റാങ്കിംഗിൽ റഷ്യ എഴുപതും സൗദി അറുപത്തിയേഴും സ്ഥാനത്താണ്.

അവസാന ആറ് കളിയിൽ നാലിലും തോറ്റാണ് റഷ്യ ആദ്യ മത്സരത്തിനിറങ്ങുന്നത്. രണ്ട് സമനിലമാത്രമാണ് ആതിഥേയരുടെ ആശ്വാസം. ഏഴുമാസം മുൻപ് ചുമതലയേറ്റ യുവാന്‍ അന്‍റോണിയോ പിസിക്ക് കീഴിലാണ് സൗദി ഇറങ്ങുന്നത്. റഷ്യയുടെ അതേ അവസ്ഥ തന്നെയാണ് സൗദിക്കും അവസാന കളിച്ച ആറെണ്ണത്തില്‍ രണ്ട് ജയവും നാല് തോൽവിയും.

സന്നാഹമത്സരങ്ങളിലൊന്നും കോച്ച് പിസ്സി പ്രധാന സ്ട്രൈക്കർ അൽ സലാവിയെ കളിപ്പിച്ചിരുന്നില്ല. റഷ്യക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ സലാവി കളിക്കുമോഎന്നാണ് സൗദി ആരാധകർ ഉറ്റുനോക്കുന്നത്.