വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല

മോസ്കോ: ലോകകപ്പില്‍ 48 ടീമുകളെന്ന സ്വപ്നം നീണ്ടേക്കാന്‍ സാധ്യത. ഖത്തർ ലോകകപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള ഫിഫയുടെ ആലോചന നീട്ടിയിട്ടുണ്ട്. ഇതോടെ, അടുത്തയാഴ്ച മോസ്കോയിൽ നടക്കുന്ന ഫിഫ വാർഷിക യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യില്ലെന്ന് ഉറപ്പായി. തെക്കേ അമേരിക്കയിൽ നിന്നുള്ള രാജ്യങ്ങളുടെ എതിർപ്പും ഖത്തറിലെ അസൗകര്യങ്ങളുമാണ് തീരുമാനത്തിന് പിന്നിൽ.

48 ടീമുകളെ പങ്കെടുപ്പിക്കാനുള്ള സ്റ്റേഡിയങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഖത്തറിലില്ല. 2022ലെ ലോകകപ്പിൽ 48 ടീമുകളെ കളിപ്പിക്കും എന്ന വാഗ്ദാനത്തോടെയാണ് ജിയാനി ഇൻഫാന്‍റിനോ ഫിഫ പ്രസിഡന്‍റായത്. 1998 മുതലാണ് ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കാൻ തുടങ്ങിയത്.