കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ച് തവണ വീതം മെസിയും റൊണാള്‍ഡോയുമാണ് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണയും അത് അവര്‍ക്കുള്ളതാണെന്ന് ഹസാര്‍ഡ്

മോസ്കോ: ലോകകപ്പ് സെമിഫൈനലില്‍ എത്തി നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ലോകം ആകാംക്ഷയോട കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട്. ലോകത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്കാരം ആര്‍ക്കായിരിക്കും. ലോകകപ്പില്‍ ടീമിന് കിരീടം നേടിക്കൊടുക്കുന്ന ഏതെങ്കിലുമൊരു താരത്തിനായിരിക്കും സ്വാഭാവികമായും ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ എന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുമ്പോഴും ബെല്‍ജിയം നായകന്‍ ഈഡന്‍ ഹസാര്‍ഡിന് മാത്രം ഒരുകാര്യത്തില്‍ സംശയമൊന്നുമില്ല.

ഇത്തവണയും അത് റൊണാള്‍ഡോയോ മെസിയോ നേടുമെന്നാണ് ഹസാര്‍ഡ് പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ച് തവണ വീതം മെസിയും റൊണാള്‍ഡോയുമാണ് ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ ഇത്തവണയും അത് അവര്‍ക്കുള്ളതാണെന്ന് ഹസാര്‍ഡ് പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

View post on Instagram

അത് മെസിക്കോ റൊണാള്‍ഡോക്കോ ഉള്ളതാണ്. അതുപോലെയാണ് അതിലെഴുതിയിരിക്കുന്നത്. ഒരുതവണ ഫ്രാങ്ക് റിബറി കരിയറില്‍ സാധ്യമാവുന്നതെല്ലാം നേടിയിട്ടും അദ്ദേഹത്തിന് ബാലണ്‍ ഡി ഓര്‍ കിട്ടിയിട്ടില്ലെന്നും ഹസാര്‍ഡ് ഓര്‍മിപ്പിച്ചു. എന്നാല്‍ ഇത്തവണ ബാലണ്‍ ഡി ഓറിന് പുതിയ അവകാശിയെത്തുമെന്നു തന്നെയാണ് ഫുട്ബോള്‍ ലോകം ഉറച്ചുവിശ്വസിക്കുന്നത്.

ബാഴ്സക്കായി മെസി സ്പാനിഷ് ലീഗ് നേടിക്കൊടുത്തപ്പോള്‍ റയിലാനിയ റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് നേടി. ലോകകപ്പില്‍ മെസി ഒറു ഗോള്‍ മാത്രമാണ് സ്കോര്‍ ചെയ്തത്. റൊണാള്‍ഡോ ആകട്ടെ നാലു ഗോളടിച്ചു. എങ്കിലും ഇരുതാരങ്ങളുടെയും ടീമുകള്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.