ജയിച്ചവരില്‍ മാത്രമല്ല, തോറ്റവരിലുമുണ്ട് താരങ്ങള്‍. അവരൊക്കെയാണ് ഇന്നത്തെ താരങ്ങള്‍
മോസ്കോ: ജയിച്ച താരങ്ങളേക്കാള് ഇന്നലെ ആരാധകരുടെ മനസില് നിറഞ്ഞു നിന്നത് മറ്റ് രണ്ടുപേരായിരുന്നു. വേണമെങ്കില് അവരെ വില്ലന്മാരെന്ന് വിളിക്കാം. പക്ഷെ അവരെ അങ്ങനെ വിളിക്കുന്നത് നീതികേടാവും. അതുപോലെ സ്വന്തം രാജ്യം ലോകകപ്പില് നിന്ന് പുറത്തുപോവുന്നു എന്നറിയുമ്പോള് കണ്ണീര് കൊണ്ട് കാഴ്ചമൂടിപ്പോയ മറ്റൊരാള്. അവരൊക്കെയാണ് ഇന്നത്തെ താരങ്ങള്.
