നെയ്‌മര്‍ ആദ്യ ഇലവനില്‍

മോസ്‌കോ: ലോകകപ്പില്‍ കോസ്റ്റാറിക്കയ്ക്കെതിരെ സൂപ്പര്‍ താരങ്ങളെ അണിനിരത്തി ബ്രസീലിന്‍റെ പ്ലെയിംഗ് ഇലവന്‍. സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ ആദ്യ ഇലവനില്‍ കളിക്കുന്നതും പരിക്കേറ്റ പ്രതിരോധ താരം ഡാനിലോയ്ക്ക് പകരക്കാരനായി ഫാഗ്നര്‍ എത്തിയതുമാണ് ശ്രദ്ദേയം. നിര്‍ണായക മത്സരത്തില്‍ തിയാഗോ സില്‍വയാണ് ടീമിനെ നയിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡുമായി കളിച്ച ടീമില്‍ നിന്ന് മറ്റ് മാറ്റങ്ങളൊന്നുമില്ല.

ലോകകപ്പിലെ ആദ്യ ജയം തേടിയാണ് ബ്രസീല്‍ കോസ്റ്റാറിക്കയ്ക്കെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് സമനില വഴങ്ങിയിരുന്നു. പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ ബ്രസീലിന് വിജയം അനിവാര്യമാണ്. കോസ്റ്റാറിക്കയോട് നേരത്തെ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീല്‍ തോറ്റത് ഒരു തവണ മാത്രമാണ് എന്നത് ടീമിന് ആത്മവിശ്വാസം പകരും