ലോകകപ്പില്‍ മറഡോണയുടെ പിന്തുണ മറ്റൊരു രാജ്യത്തിന്
മോസ്കോ: റഷ്യന് ലോകകപ്പില് അര്ജന്റീനയെ കൈവിട്ട് ഇതിഹാസ താരം മറഡോണ. ലോകകപ്പില് തന്റെ പിന്തുണ മെക്സിക്കോയ്ക്കാണെന്ന് മുന് ലോകകപ്പ് ജേതാവ് പറയുന്നു. ആദ്യ റൗണ്ടില് മികച്ച പ്രകടനമാണ് മെക്സിക്കോ കാഴ്ച്ചവെച്ചത്. നിലവിലെ സാഹചര്യത്തില് സ്വീഡനെ പരാജയപ്പെടുത്താന് തങ്ങള്ക്ക് കഴിയുമെന്ന് അവര് തെളിയിച്ചതായി വെനസ്വേലന് ടെലിവിഷന് ചാനലിനോട് മറഡോണ വ്യക്തമാക്കി.
ദക്ഷിണ കൊറിയക്കെതിരായ ജയത്തോടെ ജര്മന് വിജയം അബദ്ധത്തില് സംഭവിച്ചതല്ലെന്ന് മെക്സിക്കോ തെളിയിച്ചുവെന്നും മറഡോണ പറഞ്ഞു. എന്നാല് പ്രീക്വാര്ട്ടറില് പ്രവേശിക്കണമെങ്കില് സ്വീഡനെതിരെ മെക്സിക്കോയ്ക്ക് പോയിന്റുകള് നേടേണ്ടതുണ്ട്. മത്സരത്തില് സ്വീഡന് ജയിക്കുകയും കൊറിയയെ ജര്മനി പരാജയപ്പെടുത്തുകയും ചെയ്താല് മൂന്ന് ടീമുകള്ക്ക് തുല്യ പോയിന്റുകളാവും. പിന്നെ ഗോള്ശരാശരിയാവും പ്രീ ക്വാര്ട്ടര് യോഗ്യരെ തീരുമാനിക്കുക.
