വിവാദ നായകന്‍ ലോകകപ്പില്‍ വീണ്ടും പുലിവാലുപിടിച്ചു

സെയ്ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ അര്‍ജന്‍റീന- നൈജീരിയ പോരാട്ടത്തിനിടെ അശ്ലീല ആംഗ്യം കാട്ടിയ ഇതിഹാസ താരം ഡീഗോ മറഡോണ വിവാദത്തില്‍. 14-ാം മിനുറ്റില്‍ പിറന്ന മെസിയുടെ ആദ്യ ഗോളിന് എഴുന്നേറ്റ് നിന്ന് കൈവീശി ആവേശമറിയിച്ച ഡീഗോ, റോഹോയുടെ വിജയഗോളില്‍ ആവേശം അതിരുവിട്ട് പുലിവാലുപിടിക്കുകയായിരുന്നു. മത്സരത്തിനിടെ വിഐപി ബോക്സിലിരുന്ന് അശ്ലീല ആംഗ്യം കാട്ടിയ മറഡോണക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ഈ ലോകകപ്പില്‍ തന്നെ മറഡോണ ഗാലറിയിലിരുന്നത് പുകവലിച്ചത് വലിയ വിവാദമായിരുന്നു. അതേസമയം റോഹോയുടെ ഗോളാഘോഷത്തിന് പിന്നാലെ ശാരീരികാസ്വസ്ഥ്യം പ്രകടിപ്പിച്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.