ലോകകപ്പിൽ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളിലൊന്നാണ്
മോസ്കോ: ലോകകപ്പിൽ കൂടുതൽ കിരീട സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിൽ ഒന്നായ ഫ്രാൻസ് റഷ്യയിലെത്തി. മോസ്കോ വിമാനത്താവളത്തിലെത്തിയ ടീമിന് ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.
അന്റോണി ഗ്രീസ്മാൻ, ഒലിവർ ജിറൗഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളുള്ള ടീമിനെ പരിശീലിപ്പിക്കുന്നത് 1998ൽ ഫ്രാൻസിനെ ലോകകിരീടത്തിലേക്ക് നയിച്ച ദിദിയർ ദെഷാംപ്സാണ്. ജൂൺ പതിനാറിന് ഓസ്ട്രേലിയക്ക് എതിരെയാണ് ഫ്രാൻസിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പെറുവും ഡെൻമാർക്കുമാണ് മറ്റ് എതിരാളികൾ.
