ഫാബ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് കൊളംബിയ

മോസ്‌കോ: പരിക്കേറ്റ് ഫുള്‍ ബാക്ക് ഫ്രാങ്ക് ഫാബ്ര പുറത്തായത് ലോകകപ്പിന് മുന്‍പ് കൊളംബിയയ്ക്ക് തിരിച്ചടിയായിരുന്നു. ഇറ്റലിയില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ ലാറ്റിനമേരിക്കന്‍ കരുത്തുമായെത്തുന്ന കൊളംബിയയ്ക്ക് ലോകകപ്പ് തുടക്കം അത്ര ശുഭകരമാകില്ല എന്നായിരുന്നു വിലയിരുത്തല്‍.

എന്നാലിപ്പോള്‍ ഫാബ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ചിരിക്കുകയാണ് കൊളംബിയന്‍ ടീം. വൈറ്ററന്‍ താരം ഫാരിസ് ഡയസാണ് ഫാബ്രയ്ക്ക് പകരം ബൂട്ടണിയുക. പരാഗ്വന്‍ ക്ലബ് ഒളിമ്പിയയുടെ താരമായ ഫാരിഡ് ഡയസ് കൊളംബിയന്‍ കുപ്പായത്തില്‍ 13 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പില്‍ പോളണ്ട്, സെനഗല്‍, ജപ്പാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് കൊളംബിയയുടെ സ്ഥാനം.