Asianet News MalayalamAsianet News Malayalam

ന്യൂയര്‍ ടീമില്‍, സാനെ പുറത്ത്; ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പ്രഖ്യാപിച്ചു

  • ലോകകപ്പിനുള്ള ജര്‍മ്മന്‍ ടീമിനെ പരിശീലകന്‍ ജോക്വിം ലോ പ്രഖ്യാപിച്ചു
FIFA2018 germany announced world cup squard

ബര്‍ലിന്‍: പരിക്കിൽ നിന്ന് മോചിതനായ നായകന്‍ മാനുവൽ ന്യൂയറെ ഉൾപ്പെടുത്തി ലോകകപ്പിനുള്ള 23 അംഗ ജർമ്മൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.
ലിറോയ് സാനെ, ബേൺഡ് ലെനോ, ജൊനാഥൻ ടാ, നിൽസ് പീറ്റേഴ്സൺ എന്നിവരെയാണ് കോച്ച് ജോക്വിം ലോ 27 അംഗ ടീമിൽ നിന്ന് ഒഴിവാക്കിയത്.
ഒൻപത് മാസമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ന്യൂയർ ശനിയാഴ്ച ഓസ്ട്രിയക്കെതിരെയാണ് തിരിച്ചെത്തിയത്. 

ബ്രസീലിൽ ലോകകപ്പ് നേടുന്നതിൽ ന്യൂയർ നിർണായക പങ്ക് വഹിച്ചിരുന്നു. ജെറോം ബോട്ടെംഗ്, തോമസ് മുള്ളർ, തിമോ വെർണർ, മാറ്റ് ഹമ്മൽസ്, ടോണി ക്രൂസ്, മെസൂറ്റ് ഓസിൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ജർമ്മൻ ടീമിലുണ്ട്. ജൂൺ 17ന് ദക്ഷിണ കൊറിയക്കെതിരെയാണ് ലോകപ്പിൽ ജർമ്മനിയുടെ ആദ്യമത്സരം. മെക്സിക്കോ, സ്വീഡൻ എന്നിവരാണ് ഗ്രൂപ്പില്‍ ജര്‍മ്മന്‍ സംഘത്തിന്‍റെ മറ്റ് എതിരാളികള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios