ജര്‍മനിക്ക് ഇന്ന് നിര്‍ണായക മത്സരം

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിക്ക് ഇന്ന് നിര്‍ണായക മത്സരം. ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയോട് തോറ്റാല്‍ ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യത വിദൂരമാകും. ഗ്രൂപ്പ് എഫിലെ മറ്റൊരു മത്സരത്തില്‍ മെക്സിക്കോ, സ്വീഡനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുന്നത്. 

ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും സ്വീഡനെ 2-1ന് മറികടന്നാണ് ജര്‍മനിയെത്തുന്നത്. അതേസമയം കളിച്ച രണ്ട് മത്സരങ്ങളിലും കൊറിയ തോല്‍ക്കുകയായിരുന്നു. ലോകകപ്പില്‍ കൊറിയക്കെതിരെ മുന്‍പ് രണ്ട് തവണ ഏറ്റമുട്ടിയപ്പോളും വിജയം ജര്‍മനിക്കായിരുന്നു. എന്നാല്‍ ഗ്രൂപ്പിലെ നാല് ടീമുകള്‍ക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഇപ്പോഴുമുണ്ട്.