ആദ്യ പകുതി ഗോള്‍രഹിതം
മോസ്കോ: ലോകകപ്പില് ക്രൊയേഷ്യ- ഐസ്ലന്ഡ് ആദ്യ പകുതി ഗോള്രഹിതം. അര്ജന്റീനക്കെതിരായ കഴിഞ്ഞ മത്സരത്തില് നിന്ന് ഒമ്പത് മാറ്റങ്ങളുമായിറങ്ങിയ ക്രൊയേഷ്യ പന്ത് കൂടുതല് സമയം കാലില്വെച്ചിട്ടും അക്രമണത്തില് അല്പം പകച്ചു. എന്നാല് നിരവധി അവസരങ്ങള് ലഭിച്ചിട്ടും ക്രൊയേഷ്യന് ടീമിലെ സൂപ്പര്താരനിരയുടെ അഭാവം മുതലാക്കാന് ആദ്യ പകുതിയില് ഐസ്ലന്ഡിനായില്ല.
31-ാം മിനുറ്റില് ലഭിച്ച ഫ്രീകിക്ക് അവസരം ഐസ്ലന്ഡ് കളഞ്ഞുകുളിച്ചു. 39-ാം മിനുറ്റില് ലഭിച്ച മറ്റൊരു അവസരമാവട്ടെ ഫിനിഷിംഗില് പിഴച്ചു. 30 വാര അകലെ നിന്ന് ഫിന്ബോഗസണ് തൊടുത്ത ഷോട്ട് ബാറിനെ തൊട്ടുരുമി കടന്നുപോയി. അധികസമയത്ത് മിന്നല് ഷോട്ടിലൂടെ ഗന്നാര്സണ് ലീഡ് നേടാന് ശ്രമിച്ചെങ്കിലും ക്രൊയേഷ്യന് ഗോള്കീപ്പര് കലിനിച്ച് പറന്ന് തട്ടിയകറ്റി. എന്നാല് ക്രൊയേഷ്യ ഗോള്മുഖത്തേക്ക് മിന്നല് തൊടുക്കുന്നതില് തിടുക്കുകാട്ടിയില്ല..
