നൈജീരിയക്കെതിരായ വിജയ ശേഷം മെസിയുടെ പ്രതികരണം

സെയ്‌ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ ദൈവം ഒപ്പമുണ്ടെന്ന് അറിയാമായിരുന്നു എന്ന് നൈജീരിയക്കെതിരായ തകര്‍പ്പന്‍ വിജയത്തിന് ശേഷം ലിയോണൽ മെസി. ഇത്രത്തോളം സമ്മർദം അനുഭവിച്ച് ഇതിന് മുൻപ് കളിച്ചിട്ടില്ലെന്നും മത്സരശേഷം മെസി പറഞ്ഞു. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് അവസ്‌മരണീയമായി ജയിച്ചുകയറി അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.ക്രോയേഷ്യക്കെതിരായ തോൽവിയുടെ നടുക്കം വിട്ടുമാറാത്തതിനാൽ നൈജീരിയക്കെതിരെ ഇറങ്ങുമ്പോൾ ഞങ്ങളുടെ അവസ്ഥ മോശമായിരുന്നു. എങ്കിലും മുന്നേറാൻ കഴിയുമെന്ന വിശ്വാസം ഞങ്ങൾക്ക് ഉണ്ടായിരുന്നുവെന്നും മെസി പറഞ്ഞു. പിന്തുണ നല്‍കിയതിന് സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കും മെസി നന്ദിയറിയിച്ചു.

മത്സരത്തില്‍ പിറന്ന അര്‍ജന്‍റീയുടെ രണ്ട് ഗോളുകളില്‍ ആദ്യത്തേത് മെസിയുടെ വകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ശക്തരായ ഫ്രാന്‍സാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍.