ലുക്കാക്കുവിനെ തേടി മറ്റൊരു റെക്കോര്‍ഡ്
മോസ്കോ: ബെല്ജിയത്തിനായി കൂടുതല് ഗോളുകള് നേടുന്ന താരമെന്ന റെക്കോര്ഡിന് പിന്നാലെ ലുക്കാക്കുവിന് തേടി മറ്റൊരു നേട്ടം കൂടി. പ്രധാന ടൂര്ണമെന്റുകളില്(ലോകകപ്പ്, യൂറോ) ബെല്ജിയത്തിനായി കൂടുതല് ഗോളുകള് നേടുന്ന താരമായി ലുക്കാക്കു. ലോകകപ്പില് ടുണീഷ്യക്കെതിരെ ഇരട്ടഗോള് കണ്ടെത്തിയതോടെ ഇക്കാര്യത്തില് ലുക്കുവിന്റെ ഗോള് വേട്ട ഏഴിലെത്തി. ആറ് ഗോളുകള് നേടിയ യാന് കലന്മന്സാണ് പിന്നിലായത്.
കഴിഞ്ഞ ലോകകപ്പില് ഒരു ഗോളും യൂറോയില് ഇരട്ട ഗോളുകളും ലുക്കാക്കു നേടിയിരുന്നു. ഈ ലോകകപ്പില് ഇതിനകം നാല് ഗോളുകളുമാണ് ലുക്കാക്കു അടിച്ചുകൂട്ടിയത്. ഇതോടെ ഗോള്ഡന് ബൂട്ടിനായുള്ള പോരാട്ടത്തില് പോര്ച്ചുഗലിന്റെ ക്രിസ്റ്റ്യനോ റൊണാള്ഡോയ്ക്കൊപ്പമെത്താനും ലുക്കാക്കുവിനായി. ലുക്കാക്കു വീണ്ടും തിളങ്ങിയ മത്സരത്തില് ടുണീഷ്യയെ 5-2ന് ബെല്ജിയം തകര്ത്തു. ലുക്കാക്കുവിനൊപ്പം ഹസാര്ഡും ഇരട്ട ഗോളുകള് നേടി.
