പകരക്കാരനായി ഫിലിപ്പെ ലൂയിസ് തുടരും

മോസ്‌കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്‌സിക്കോയെ നേരിടുന്ന ബ്രസീലിന് തിരിച്ചടിയായി മാര്‍സലോയുടെ പരിക്ക്. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട ലൈഫ്റ്റ് ബാക്ക് ഇന്ന് കളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സെര്‍ബിയക്കെതിരായ അവസാന മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമുണ്ടാകില്ലെന്ന് പരിശീലകന്‍ ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്.

മുപ്പതുകാരനായ മാര്‍സലോ കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു. മാര്‍സലോയുടെ അഭാവത്തില്‍ ഫിലിപ്പെ ലൂയിസ് പകരക്കാരനായി തുടരും. വിങുകളിലൂടെ അതിവേഗ മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രാപ്തനായ മാര്‍സലോയുടെ അഭാവം നിര്‍ണായക മത്സരത്തില്‍ ബ്രസീലിയന്‍ മുന്നേറ്റത്തില്‍ നിഴലിച്ചേക്കും. പരിക്ക് ഭേദമായ യുവതാരം ഡാനിലോ ഇന്ന് ആദ്യ ഇലവനില്‍ കളിക്കാനുള്ള സാധ്യതയും കുറവാണ്.