"സമനിലയ്ക്ക് കാരണം താന്‍ തന്നെ"
മോസ്കോ: ലോകകപ്പില് ആദ്യ മത്സരത്തില് ഐസ്ലന്ഡിനോട് സമനില വഴങ്ങിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അര്ജന്റീനന് സൂപ്പര്താരം ലിയോണല് മെസി. പെനാല്റ്റി പാഴാക്കിയതില് വേദനിക്കുന്നതായും മെസി തുറന്നുപറഞ്ഞു. മെസി നിര്ണായക പെനാല്റ്റി പാഴാക്കിയ മത്സരത്തില് ഐസ്ലന്ഡിനോട് അര്ജന്റീന ഒരു ഗോളിന് സമനില വഴങ്ങിയിരുന്നു.
പ്രതിരോധത്തില് മാത്രമായിരുന്നു ഐസ്ലന്ഡിന്റെ ശ്രദ്ധ. ഐസ്ലന്ഡിനെതിരെ തങ്ങള് വിജയം ആര്ഹിച്ചിരുന്നു. ടീമിന്റെ പ്രകടനം വളരെയധികം മെച്ചപ്പെടാനുണ്ട്. ലോകകപ്പ് എളുപ്പമാകില്ലെന്ന് നന്നായി അറിയാം.എന്നാല് ക്രൊയേഷ്യക്കെതിരെ അര്ജന്റീന വിജയിക്കുക തന്നെ ചെയ്യും. മത്സരശേഷം മെസി മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. അവസാനമെടുത്ത ഏഴ് പെനാല്റ്റികളില് നാലമത്തേതാണ് മെസിക്ക് ഇന്നലെ പിഴച്ചത്.
