ഭൂമിയില്‍ മാത്രമല്ല, ബഹിരാകാശത്തും ലോകകപ്പ് ആവേശം പൊടിപൊടിക്കുകയാണ്
മോസ്കോ: ലോകകപ്പ് ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള് പ്രേമികള്. ഭൂമിയില് നിന്ന് വളരെ ദൂരെയാണെങ്കിലും ബഹിരാകാശത്ത് ലോകകപ്പ് ആവേശത്തിന് തെല്ലും കുറവില്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് നിന്ന് ലോകകപ്പ് അവേശത്തില് പങ്കുചേരുകയാണ് റഷ്യന് ബഹിരാകാശ സഞ്ചാരിയായ ഒലേഗ് ആര്ട്ടെമിയാവ്.
ബഹിരാകാശ നിലയത്തില് വെച്ച് ലോകകപ്പ് മത്സരങ്ങള് കാണുന്ന ദൃശ്യങ്ങള് ആര്ട്ടെമിയാവ് ട്വിറ്ററിലൂടെ പങ്കുവെച്ചു. ബഹിരാകാശ കേന്ദ്രത്തിലെ ഒരു ചെറിയ ടാങ്ക് വേര്പെടുത്തുന്നതിന് ഇടയിലാണ് ആര്ട്ടെമിയാവ് ലോകകപ്പ് മത്സരം കാണുന്നത്. ബഹിരാകാശത്തെ ലോകകപ്പ് വീഡിയോ കണ്ടവര്ക്ക് കൗതുകം അടക്കാനായില്ല. ജോലിത്തിരക്കിലാണെങ്കിലും ലോകകപ്പ് നഷ്ടപ്പെടുത്താന് തനിക്ക് കഴിയില്ലെന്ന് ഒലേഗ് ആര്ട്ടെമിയാവ് പറയുന്നു
