ഗ്രൂപ്പ് ജിയില്‍ ശക്തരായ ബെല്‍ജിയം, ഇംഗ്ലണ്ട്, ടുണീഷ്യ, എന്നിവരാണ് എതിരാളികള്‍ എന്നത് പനാമയ്ക്ക് വെല്ലുവിളിയാകും.

മോസ്‌കോ: റഷ്യയില്‍ കന്നി ലോകകപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് പനാമ. വലിയ പ്രതീക്ഷകളൊന്നുമില്ലെങ്കിലും കോപ്പാ സെണ്‍ട്രോഅമേരിക്കാനയിലും കോണ്‍കാഫ് കപ്പിലും പുറത്തെടുത്ത മികവ് തുടരാനാകും പനാമയുടെ ശ്രമം. ആദ്യ ലോകകപ്പിന്‍റെ ആഘോഷത്തിമിര്‍പ്പില്‍ പനാമ ടീമംഗങ്ങള്‍ മോസ്‌കോയില്‍ വിമാനമിറങ്ങി. 

ഗ്രൂപ്പ് ജിയില്‍ ശക്തരായ ബെല്‍ജിയം, ഇംഗ്ലണ്ട്, ടുണീഷ്യ, എന്നിവരാണ് എതിരാളികള്‍ എന്നത് പനാമയ്ക്ക് വെല്ലുവിളിയാകും. ലോകകപ്പിന് മുന്നോടിയായി ഫിഫ പ്രഖ്യാപിച്ച റാങ്കിംഗ് പ്രകാരം 55-ാം സ്ഥാനമാണ് പനാമയ്ക്കുള്ളത്. അതിശക്തരായ ബെല്‍ജിയം മൂന്നാമതും ഇംഗ്ലണ്ട് 12-ാം സ്ഥാനക്കാരുമാണ്. ടുണീഷ്യ ഇരുപത്തിയൊന്നാമതാണ്. 

നൂറിലേറെ മത്സരങ്ങള്‍ കളിച്ച ആറ് താരങ്ങള്‍ ടീമിലുണ്ടെന്നത് പനാമയ്ക്ക് കരുത്താകും. യൂറോപ്യന്‍ കരുത്തരായ സ്‌പെയിനും ലോകകപ്പിനായി റഷ്യയിലെത്തിയിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളില്‍ അവസാന നിമിഷം യുഎസിനെയും ഹോണ്ടുറാസിനെയും മറികടന്ന് അപ്രതീക്ഷിതമായാരുന്നു പനാമയുടെ ലോകകപ്പ് പ്രവേശം. 

Scroll to load tweet…