പെറു- ഡെന്‍മാര്‍ക്ക് മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതം

മോസ്‌കോ: ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ഡെന്‍മാര്‍ക്ക്- പെറു മത്സരത്തില്‍ ആദ്യ പകുതി ഗോള്‍രഹിതം. 44-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി പെറു സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ ഗുയേവ പാഴാക്കിയതാണ് മത്സരത്തെ ഗോള്‍രഹിതമാക്കിയത്. 

ഡെന്‍മാര്‍ക്ക് കൂടുതല്‍ സമയം പന്ത് കൈവശം വെച്ചങ്കിലും അക്രമിച്ച് കളിച്ചത് പെറുവായിരുന്നു. എന്നാല്‍ അര്‍ജന്‍റീന- ഐസ്‌ലന്‍ഡ് മത്സരത്തിലെ പോലെ പെനാല്‍റ്റി വില്ലനായപ്പോള്‍ ലീഡ് നേടാനുള്ള അവസരം പെറുവിന് നഷ്ടപ്പെടുകയായിരുന്നു.