സലാ കളിക്കുമെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍
മോസ്കോ: ലോകകപ്പില് റഷ്യക്കെതിരായ രണ്ടാം മത്സരത്തില് സ്റ്റാര് സ്ട്രൈക്കര് മുഹമ്മദ് സലാ കളിക്കുമെന്ന് ഈജിപ്ഷ്യന് ഫുട്ബോള് അസോസിയേഷന്. പരിക്കില് നിന്ന് മുക്തനായെങ്കിലും ഉറുഗ്വൊക്കെതിരായ ആദ്യ മത്സരത്തില് സലായെ പരിശീലകന് കൂപ്പര് മൈതാനത്തിറക്കിയിരുന്നില്ല. സലായില്ലായെ ഇറങ്ങിയ ഈജിപ്ത് മത്സരത്തില് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു.
റയല് മാഡ്രിഡിനെതിരായ ചാമ്പ്യന്സ് ലീഗ് ഫൈനലിനിടെയാണ് സലായ്ക്ക് ചുമലിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരത്തില് ഉറുഗ്വൊക്കെതിരെ സലായെ കളിപ്പിക്കുമെന്ന് പരിശീലകന് വ്യക്തമാക്കിയിരുന്നെങ്കിലും പകരക്കാരുടെ ബഞ്ചില് താരത്തെ ഇരുത്താനായിരുന്നു പരിശീലകന്റെ തീരുമാനം. സലായെ ഇറക്കുന്നതിലെ അപകടം ഒഴിവാക്കാനായിരുന്നു ഈ തീരുമാനമെന്ന് അസോസിയേഷന് വ്യക്തമാക്കി.
