മറഡോണയെ കളിയാക്കി നിരവധി ട്രോളുകളും തമാശകളും
സെയ്ന്‍റ് പീറ്റേഴ്‌സ്ബര്‍ഗ്: ലോകകപ്പില്‍ നൈജീരിയക്കെതിരെ അര്‍ജന്‍റീന ഉയര്‍ത്തെണീറ്റപ്പോള്‍ താരമായത് ഫുട്ബോളിന്‍റെ മിശിഹാ ലിയോണല്‍ മെസിയായിരുന്നു. എന്നാല്‍ ഗാലറിയില്‍ താരമായത് ഫുട്ബോളിന്‍റെ ദൈവമെന്ന് വിളിപ്പേരുള്ള ഇതിഹാസ താരം ഡീഗോ മറഡോണയാണ്. മെസിയുടെ ഗോളിനും അര്‍ജന്‍റീനയുടെ വിജയത്തിനും സാക്ഷിയായി സ്റ്റേഡിയത്തെ ഇളക്കിമറിക്കുകയായിരുന്നു മറഡോണ.
ഗാലറിയിലെ ആഘോഷത്തിന്‍റെ പേരില്‍ മത്സരം കഴിഞ്ഞിട്ടും മറഡോണ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ താരം. ഗാലറിയില്‍ വിക്രിയകള്‍ കാട്ടിയ ഇതിഹാസതാരത്തെ വിടാതെ പിന്തുടരുകയാണ് ആരാധകര്‍. മറഡോണയുടെ ആഘോഷരാവിനെ കളിയാക്കി നിരവധി ട്രോളുകളും തമാശകളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട പ്രിയാ വാര്യരുടെ കണ്ണിറുക്കല്‍ വെച്ചുള്ള ട്രോളുകളും ഇതിലുണ്ട്.
