സമ്മാനങ്ങള്‍ നൽകി ക്രിസ്റ്റ്യാനോ ഇരുവരെയും യാത്രയാക്കി
മോസ്കോ: റഷ്യയിലേക്ക് തിരിക്കും മുന്പ് രണ്ട് കുഞ്ഞ് ആരാധകരുടെ ആഗ്രഹം സാധിച്ചുകൊടുത്ത് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോര്ച്ചുഗലിന്റെ പരിശീലന ക്യാംപിലെത്തി തന്നെ കാണണമെന്ന ഭിന്നശേഷിക്കാരായ ആരാധകരുടെ ആഗ്രഹമാണ് ഇതിഹാസ താരം സാധിച്ച് കൊടുത്തത്. കുഞ്ഞ് ആരാധകരുടെ ആഗ്രഹം പോര്ച്ചുഗൽ ഫുട്ബോൾ ഫെഡറേഷനാണ് സൂപ്പര് താരത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.
രണ്ടാമതൊന്ന് ആലോചിക്കാതെ റൊണാൾഡോ കുട്ടികളെ കാണാന് സമ്മതം മൂളി. ഔറാസിലെ ദേശീയ ടീമിന്റെ പരിശീലന ക്യാംപിലെത്താൻ ഇരുവര്ക്കും അനുവാദം നൽകി. ഭിന്നശേഷിക്കാരായ ജോയും ഫ്രാൻസിസ്കയും കഴിഞ്ഞ ദിവസം ടീം ക്യാംപിലെത്തി തങ്ങളുടെ സൂപ്പര് താരത്തെ കണ്ടു. പോര്ച്ചുഗലിലെ മേക്ക് എ വിഷ് ഫൗണ്ടേഷനാണ് ജോയുടെയും ഫ്രാൻസിസ്കയുടെയും ആഗ്രഹം സഫലമാക്കാൻ ഒപ്പം നിന്നത്. സമ്മാനങ്ങള് നൽകിയാണ് ക്രിസ്റ്റ്യാനോ ഇരുവരെയും യാത്രയാക്കിയത്.
