ലോകകപ്പില്‍ ഐസ്‌ലന്‍ഡിന്‍റെ ആദ്യ ഗോള്‍- വീഡിയോ
മോസ്കോ: മോസ്കോയിലെ സ്പാര്ട്ടക് സ്റ്റേഡിയത്തില് ഐസ്ലന്ഡ് താരം ഫിന്ബോഗാസണിന്റെ ഗോള് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്. ലോകകപ്പില് തങ്ങളുടെ അരങ്ങേറ്റ മത്സരത്തിലായിരുന്നു അര്ജന്റീനയെ വിറപ്പിച്ച ഫിന്ബോഗാസണിന്റെ ഗോള്. 19-ാം മിനുറ്റില് അഗ്യൂറോ നേടിയ ഗോളില് മുന്നിലെത്തിയ അര്ജന്റീനയ്ക്ക് അതേനാണയത്തില് ലോകകപ്പിലെ 'കുഞ്ഞന്മാര്' മറുപടി നല്കുകയായിരുന്നു.
അര്ജന്റീനന് പ്രതിരോധത്തിലെ പഴുത് മുതലെടുക്കുകയായിരുന്നു ഫിന്ബോഗാസണ്. ഐസ്ലന്ഡിനായി 47 മത്സരങ്ങള് കളിച്ചിട്ടുള്ള താരത്തിന്റെ 13-ാം ഗോളായിരുന്നു അര്ജന്റീനയ്ക്കെതിരെ വലയിലെത്തിയത്. ബുണ്ടസ് ലിഗയില് എഫ്സി ഓഗ്സ്ബര്ഗിനായി കഴിഞ്ഞ സീസണില് 19 മത്സരങ്ങളില് 12 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കരിയറിലാകെ വിവിധ ക്ലബുകള്ക്കായി 225 മത്സരങ്ങളില് നിന്ന് 124 ഗോളുകള് നേടിയിട്ടുണ്ട്.
